ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

ആവേശകരമായ മത്സരത്തില്‍ മൂന്നു റണ്‍സിനാണ് രാജസ്ഥാൻ റോയല്‍സ് ചെന്നൈ കിങ്‌സിനെ പരാജയപ്പെടുത്തിയത്. 176 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച സിഎസ്‌കെയെ 172ന് പിടിച്ചുകെട്ടിയാണ് രാജസ്ഥാന്‍ വിജയം വരിച്ചത്. നിലവിൽ രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ്. നായകനായി മഹേന്ദ്ര സിങ് ധോനിയുടെ 200-ാം മത്സരത്തിലാണ് ചെന്നൈയുടെ ബാറ്റിങ്ങ് ശക്തിയെ മറികടന്ന് രാജസ്ഥാന്‍ 'റോയല്‍' വിജയം കരസ്ഥമാക്കിയത്. അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 40 റണ്‍സാണ് വേണ്ടിയിരുന്നത്. ജെയ്‌സന്‍ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറില്‍ ധോനിയും ജഡേജയും ചേര്‍ന്ന് രണ്ടു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 19 റണ്‍സ് നേടി. അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈക്ക് അഞ്ച് റണ്‍സായിരുന്നു ആവശ്യം. സന്ദീപ് ശര്‍മ്മയെറിഞ്ഞ അവസാന പന്തില്‍ ഒരു റണ്‍ നേടാനെ ധോണിക്കായുള്ളൂ. ജോസ് ബട്‌ലറുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് രാജസ്ഥാന്‍ മെച്ചപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. അങ്ങേയറ്റം ത്രില്ലിംഗ് നിറഞ്ഞ പോരാട്ടത്തിൽ അവസാന ഓവറില്‍ രണ്ട് സിക്‌സറുകളാണ് ധോണി പറത്തിയത്. സന്ദീപ് ശര്‍മ അവസാന രണ്ട് പന്തുകള്‍ യോര്‍ക്കര്‍ എറിഞ്ഞത് കൊണ്ട് മാത്രമാണ് രാജസ്ഥാന്‍ വിജയത്തിലെത്തിയത്.

More News