രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി രാജമൗലി

  • IndiaGlitz, [Friday,January 06 2023]

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് രാജമൗലി സ്വന്തമാക്കി. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ഓസ്കറിൽ മത്സരിക്കാൻ ഒരുങ്ങിയിരിക്കെയാണ് രാജമൗലി രാജ്യാന്തര പുരസ്കാരം സ്വന്തമാക്കുന്നത്. മകൻ എസ്.എസ്‍. കാർത്തികേയ്ക്കും ഭാര്യ രമ രാജമൗലിക്കുമൊപ്പമായിരുന്നു രാജമൗലി അവാർഡ് ദാന ചടങ്ങിനെത്തിയത്.

മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിൽ രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 11നാണ് ഗോള്‍ഡൻ ഗ്ലോബ് പ്രഖ്യാപനം. ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകർ പോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ആർ ആർ ആർ ന്റെ വിജയം തന്നെയാണ് ഓസ്‌കാർ നോമിനേഷനിൽ എത്തി നിൽക്കുന്നത്.