മഴക്കെടുതി; തിരുവനന്തപുരത്ത് അവധി
- IndiaGlitz, [Monday,October 16 2023]
മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ജെറോമിക് ജോർജ് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 875 പേരെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ജില്ലയിൽ ആറു വീടുകൾ പൂർണമായും 20-ലേറെ വീടുകൾ ഭാഗികമായും തകർന്നു.നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയും ശക്തമായ കാറ്റിലും വൽതോതിൽ കൃഷിനാശം സംഭവിച്ചു. മഴയ്ക്കിടെ പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് ദുരിതം ഇരട്ടിയാക്കി. നേരം പുലർന്ന ശേഷമാണ് അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവർക്ക് രക്ഷാപ്രവർത്തനം നടത്താനായത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.