കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തി രാഹുൽ ഗാന്ധി
Send us your feedback to audioarticles@vaarta.com
കർണാടകത്തിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ അദാനി വിഷയം ഉന്നയിച്ചു കൊണ്ട് മോദിക്കെതിരെ കടുത്ത വിമർശനം നടത്തി രാഹുൽ ഗാന്ധി. മോദി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകുന്നു. എന്നാൽ ഞങ്ങൾ കർണാടകത്തിലെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായിരിക്കും പണം നൽകുക, മോദി പൂർണമനസ്സോടെ അദാനിയെ സഹായിക്കുന്നു, ഞങ്ങൾ പൂർണമനസ്സോടെ ഇവിടത്തെ ജനങ്ങളെ സഹായിക്കും. ജനങ്ങൾക്കു വേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സർക്കാർ നാൽപത് ശതമാനം കമ്മീഷൻ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ല. അതിനർഥം നാൽപത് ശതമാനം കമ്മീഷൻ വാങ്ങുന്നത് മോദി അംഗീകരിച്ചു എന്നാണ്, എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണ്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താൻ ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിലെ കോലാറിൽ ജയ് ഭാരത് സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments