രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

  • IndiaGlitz, [Monday,August 07 2023]

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ലമെന്‍റിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇന്ന് തന്നെ രാഹുല്‍ സഭയില്‍ ഹാജരാകുമെന്നും അറിയിച്ചു. രാഹുലിന്‍റെ എം പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിൽ ആയിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.

കേ​ന്ദ്ര​മ​ന്ത്രി​ സ​ഭ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ലോ​ക്സ​ഭ ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​ത്​ ചൊ​വ്വാ​ഴ്ച​യാ​ണ്. അ​തി​ൽ രാഹു​ൽ ഗാ​ന്ധി​യെ പ​​ങ്കെ​ടു​പ്പി​ക്കാ​നാ​യിരുന്നു​ കോൺഗ്രസ് നീക്കം. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കി വച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.

More News

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ

ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ്, പ്രിയാൻഷു സെമിയിൽ

ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ്, പ്രിയാൻഷു സെമിയിൽ

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി

തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി നടൻ ബാലക്കെതിരെ പരാതി

തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി നടൻ ബാലക്കെതിരെ പരാതി