എം ടിയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
Send us your feedback to audioarticles@vaarta.com
മലയാളത്തിൻ്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് എം.ടി സ്നേഹ സമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആരോഗ്യവും പൊതു വിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എം.ടിയുടെ പുസ്തകങ്ങളെ കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുല്‍, എം.ടിയുടെ നിര്‍മാല്യത്തെയും, വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെയും പരാമര്‍ശിച്ചു.
90-ാം വയസ്സിലും അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നവോത്ഥാന മനുഷ്യൻ്റെ അസാധാരണമായ വൈദഗ്ദ്ധ്യം തിളങ്ങുന്നുവെന്നും, അദ്ദേഹം എന്നും പ്രിയങ്കരവും പ്രചോദനാത്മകവും ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും കര്‍ക്കകടക മാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി വാസുദേവന്‍ നായര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിൽ എത്തിയത്. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആണ് വിശദമായ ചികിത്സകൾക്ക് വേണ്ടി അദ്ദേഹം കോട്ടക്കൽ ആര്യ വൈദ്യശാല സന്ദർശിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments