അമ്മയ്ക്ക് സര്‍പ്രൈസ് നൽകി രാഹുൽ ഗാന്ധി

  • IndiaGlitz, [Wednesday,October 04 2023]

അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി രാഹുൽ ഗാന്ധി. രാഹുൽ തന്നെയാണ് അമ്മയ്ക്ക് സമ്മാനം നൽകുന്ന വിഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ​പങ്കുവച്ചത്. ലോക മൃഗ ദിനത്തിന്‍റെ
പശ്​ചാത്തലത്തിലാണ്​​ രാഹുൽ ഈ വിഡിയോ ഷെയർ ചെയ്തത്. ഭംഗിയുള്ള ഒരു കുഞ്ഞു വളര്‍ത്തു നായയെ ആണ് രാഹുല്‍ ഗാന്ധി അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറി എന്ന് പേരുള്ള ഈ നായക്കുഞ്ഞിനെ എടുക്കാൻ പോകുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്.

ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയെയും വിഡിയോയില്‍ കാണാം. സമ്മാനം നല്‍കാൻ വീട്ടിലെത്തിയപ്പോള്‍ ആദ്യം പുറത്തുവരാൻ സോണിയാ ഗാന്ധി അല്‍പം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്‍റെ സമീപനത്തില്‍ സന്തോഷപൂര്‍വം പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ ഇഷ്ട്ടമായി എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളര്‍ത്തു പട്ടിയുമായി നൂറി കളിക്കുന്നതും മറ്റും വീഡിയോയില്‍ കാണാം.