രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

  • IndiaGlitz, [Tuesday,April 11 2023]

എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. ആയിരങ്ങൾ അണിനിരന്ന റോഡ്‌ ഷോ ഉച്ചയ്ക്ക് 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ചു. റോഡ്‌ ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയപതാക ആയിരിന്നു ഉപയോഗിച്ചത്. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന റോഡ്‌ ഷോയിലേക്ക് രാഹുലും പ്രിയങ്കയും എത്തിച്ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.