രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

  • IndiaGlitz, [Tuesday,April 11 2023]

എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. ആയിരങ്ങൾ അണിനിരന്ന റോഡ്‌ ഷോ ഉച്ചയ്ക്ക് 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ചു. റോഡ്‌ ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയപതാക ആയിരിന്നു ഉപയോഗിച്ചത്. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന റോഡ്‌ ഷോയിലേക്ക് രാഹുലും പ്രിയങ്കയും എത്തിച്ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

More News

ഐപിഎൽ 2023: ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്

ഐപിഎൽ 2023: ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്

'ഖജുരാഹോ ഡ്രീംസ്' ടീസർ ഫഹദ് ഫാസിൽ പുറത്തിറങ്ങി

'ഖജുരാഹോ ഡ്രീംസ്' ടീസർ ഫഹദ് ഫാസിൽ പുറത്തിറങ്ങി

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക . തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക". തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ