രാഘവ ലോറൻസും എസ് ജെ സൂര്യയും കൊച്ചിയിൽ എത്തി
Send us your feedback to audioarticles@vaarta.com
'ജിഗർതണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾക്കായി തെന്നിന്ത്യൻ നടന്മാരായ രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവർ കൊച്ചിയിലെത്തി. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രെസ്സ് മീറ്റിൽ ഷൈൻ ടോം ചാക്കോയും പങ്കെടുത്തു. ഞാൻ ഡയറക്ടർ ആയത് സിനിമാ നടൻ ആകാൻ വേണ്ടി ആണെന്നും ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൽ എന്നെ ഏറ്റവും ഞെട്ടിച്ചത് മലയാളി കൂടിയായ നിമിഷാ സജയൻ്റെ അഭിനയ പ്രകടനം ആണെന്നും എസ് ജെ സൂര്യ വ്യക്തമാക്കി.
കാർത്തിക് വിളിച്ചപ്പോൾ ജിഗർതണ്ട രണ്ടാം ഭാഗം എന്നറിഞ്ഞിരുന്നില്ല എന്നും താൻ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗർതണ്ട ഡബിൾ എക്സ് എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. നവംബർ 10 ന് ദിപാവലി റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് ആണ്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിൻ്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിൻ്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. 19 മില്യണിൽപരം കാഴ്ചക്കാരാണ് മൂന്നു ദിവസത്തിനുള്ളിൽ ചിത്രത്തിൻ്റെ ട്രെയിലർ കണ്ടത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com