പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്നു പിന്‍മാറിയ റെക്കോര്‍ഡ് ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ശസ്ത്രക്രിയക്ക് വിധേയനായി. താരത്തിൻ്റെ സര്‍ജറി വിജയകരമായി പൂർത്തിയായെന്നു റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിനിടെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് പരിക്ക് അലട്ടിയത്. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ താരം കളത്തില്‍ ഇങ്ങിയിട്ടില്ല. ബാഴ്സലോണയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ഫ്രഞ്ച് ഓപ്പണില്‍ റെക്കോര്‍ഡ് കിരീട നേട്ടമുള്ള നദാല്‍ 2005ല്‍ അരങ്ങേറിയ ശേഷം ആദ്യമായാണ് റോളണ്ട് ഗാരോസില്‍ ഇറങ്ങാത്തത്. അടുത്ത വര്‍ഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ, മൊത്തം 912 ആഴ്‌ചകളിൽ ടോപ്പ് 10-ൽ നിന്ന് ഒരിക്കലും പുറത്തു പോകാതെ, എടിപി റാങ്കിംഗിലെ ടോപ്പ് 10-ൽ തുടർച്ചയായി ഏറ്റവും കൂടുതൽ ആഴ്‌ചകൾ നേടിയ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ഒരു സംയുക്ത റെക്കോഡാണ് നദാൽ നേടിയത്14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ ഉൾപ്പെടെ 22 ഗ്രാൻഡ്സ്ലാം പുരുഷ സിംഗിൾസ് കിരീടങ്ങൾ. 36 മാസ്റ്റേഴ്സ് കിരീടങ്ങൾ ഉൾപ്പെടെ 92 എടിപി സിംഗിൾസ് കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.