മലയാള സാഹിത്യത്തെ ലോകപ്രശസ്തമാക്കിയ ആർ.ഇ ആഷര്‍ അന്തരിച്ചു
Send us your feedback to audioarticles@vaarta.com
ലോകപ്രശസ്ത ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ റൊണാള്‍ഡ് ഇ ആഷര്‍ അന്തരിച്ചു. മലയാളം പഠിച്ച് മലയാള സാഹിത്യത്തിൻ്റെ പ്രശസ്‌തി വിവർത്തനങ്ങളിലൂടെ ലോകമെങ്ങും എത്തിച്ച ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം. മലയാളത്തിലേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും സാഹിത്യ കൃതികള്‍ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത് ആഷറാണ്. ഓക്‌സ്‌ഫോര്‍ഡ് ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവില്‍ സ്പിരിറ്റ്, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ തുടങ്ങിയ കൃതികൾ ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്നു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. പെൻഗ്വിൻ സാഹിത്യസഹായി എന്ന റഫറൻസ് ഗ്രന്ഥത്തിൽ മലയാള സാഹിത്യ കാരന്മാരെക്കുറിച്ചു ലേഖനങ്ങൾ എഴുതി. കേരളത്തിൽ ഏറെക്കാലം താമസിച്ചു മലയാള ഭാഷയെക്കുറിച്ചു ഗവേഷണപഠനങ്ങൾ നടത്തി. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോ, റോയൽ സൊസൈറ്റി ഓഫ് എഡിൻബറ ഫെലോ, കേരള സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങിയ നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout