"ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, മന്ത്രി പറഞ്ഞതിൽ വിഷമമില്ല"- നടൻ ഇന്ദ്രൻസ്
Send us your feedback to audioarticles@vaarta.com
നിയമസഭയിൽ വച്ച് സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിൽനടത്തിയ പരാമര്‍ശം വിവാദയിരുന്നു. ചാനലുകളിൽ മന്ത്രിയുടെ പരാമർശം ചർച്ചയായതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി നടത്തിയത് ‘ബോഡി ഷെയിമിങ്ങ്’ ആണെന്നും രാഷട്രീയ ശരികേടുള്ള വാക്കുകൾ അനുവദിക്കരുതെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതേതുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് പരാമർശം നീക്കം ചെയ്യുകയും ആയിരുന്നു.
എന്നാൽ ഇതെപ്പറ്റി നടൻ ഇന്ദ്രൻസ് പറഞ്ഞത് "ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചൻ്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിൻ്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നും" അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments