ഡിസംബർ 18ന് നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം താൻ വിരമിക്കുമെന്ന് മെസ്സിയുടെ പ്രഖ്യാപനം. എൻ്റെ അവസാന മത്സരം, ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പ് യാത്ര ഇങ്ങനെ പൂർത്തിയാക്കുന്നതാണ് ഏറ്റവും മികച്ചത്'' എന്നാണ് അർജൻ്റീന ക്യാപ്റ്റൻ പറഞ്ഞത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജൻ്റീന ടൂർണമെൻ്റിൻ്റെ ഫൈനലിൽ എത്തുന്നത്. ഇതുവരെ ഖത്തറില്‍ അർജൻ്റീനയുടെ അക്കൗണ്ടിലുള്ളത് 12 ഗോൾ. അതിൽ 5 എണ്ണം മെസ്സിയുടെ വക. മൂന്നെണ്ണം വീണത് മെസ്സിയുടെ സഹായത്താലുമാണ്. ഏറ്റവും അവസാനം 2014ലാണ് അർജൻ്റീന ഫിഫ ലോകകപ്പിൻ്റെ സെമിയിൽ എത്തുന്നത്.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 നു ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് ആണ് അർജൻ്റീനയുടെ എതിരാളികൾ. അർജൻ്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിനു പിന്നാലെയാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം.