പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
Send us your feedback to audioarticles@vaarta.com
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കടുത്തുരുത്തി സ്വദേശിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ലിജിന്‍ ലാല്‍ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു.
ഇടത് വലതുമുന്നണികൾക്ക് എതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാൽ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബിജെപി മുന്നോട്ട് കൊണ്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ പുണ്യാളൻ്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളൻ മിത്തോണോ എന്ന് പറയാൻ എം വി ഗോവിന്ദനും, ഷംസീറും തയ്യാറാകണം എന്നും ലിജിൻ ലാൽ പറഞ്ഞു. യുഡിഎഫിനായി ചാണ്ടി ഉമ്മനും എല്‍ഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments