'പുഷ്പ' വീഡിയോ 16 രാജ്യങ്ങളിൽ ട്രെൻഡ്
Send us your feedback to audioarticles@vaarta.com
പുഷ്പയുടെ സീക്വൽ എപ്പോൾ എന്ന ചോദ്യത്തിനുള്ള ഉത്തരവും കാത്തിരിപ്പ് വെറുതേയാകില്ല എന്നും സൂചന നൽകിക്കൊണ്ടാണ് ഏപ്രിൽ ഏഴിന് സീക്വലിൻ്റെ ഗ്ലിംപ്സ് പുറത്തുവിട്ടത്. തെന്നിന്ത്യൻ പ്രേക്ഷകർ ഈയടുത്ത് ഇത്രയും ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു അപ്ഡേറ്റും ഉണ്ടാകില്ല. വീഡിയോ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യ, കുവൈറ്റ്, ബെഹറിൻ, ഖത്തർ, യുഎഇ, ഓസ്ട്രേലിയ, മാൾട്ട, സൗദി, യുകെ, പാക്കിസ്താൻ, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂ, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളിൽ വീഡിയോ ട്രെൻഡിങ്ങിൽ മുന്നിലാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്സ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് എഴ് കോടിയിലധികം പ്രേക്ഷകരാണ്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാർത്തയും നാട്ടിൽ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോയിൽ കാണിക്കുന്നത്. കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. സാരിയും സ്വർണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നിൽക്കുന്ന പുഷ്പരാജിൻ്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററിൽ. സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആഗോള പ്രേക്ഷകർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout