മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു
Send us your feedback to audioarticles@vaarta.com
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എതിരെ മാന നഷ്ടത്തിന് പഞ്ചാബ് കോടതി നോട്ടീസ് നൽകി. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്. പ്രകടന പത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി ബജ്റംഗ്ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിതേഷ് ഭരദ്വാജിന്റെ ഹർജി തുടർന്നാണ് സംഗരൂർ ജില്ലാ കോടതി കോൺഗ്രസ് അധ്യക്ഷനോട് ജൂൺ 10ന് നേരിട്ട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടുമായി ബജ്റംഗ്ദളിനെ താരതമ്യം ചെയ്തതിന് എതിരെയാണ് ഹർജി. കർണാടക പ്രകടന പത്രികയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാവുകയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. ഹനുമാൻ ഭക്തരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലികളിൽ ആഞ്ഞടിച്ചു. എന്നാൽ ഈ സന്ദർഭത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് നിർണായകം ആവുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout