ജയിലില്ž ഫോണ്ž ഉപയോഗിച്ച കേസ്

  • IndiaGlitz, [Tuesday,August 08 2017]

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കാക്കനാട് മജിസ്‌ട്രേറ്റ് സുനി ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകള്‍ നിലവിലുള്ളതിനാല്‍ സുനിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലില്‍ വച്ച് സുനി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സംവിധായകനും നടനുമായ നാദിര്‍ഷയെയും സുനി വിളിച്ചത് ഇവിടെ നിന്നായിരുന്നു. സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് പിന്നീട് നാദിര്‍ഷക്ക് പരാതി നല്‍കിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പൊലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.