പള്‍സര്‍ സുനിയ്ക്ക് ജയില്‍മാറ്റം; ഇനി വിയ്യൂരില്
Send us your feedback to audioarticles@vaarta.com
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂരിലെ ജയിലിലേക്ക് മാറ്റും. കാക്കനാട് ജയിലില്‍ നിന്നും തനിക്ക് ദേഹോപദ്രവമുണ്ടായെന്ന് സുനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഓഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.
അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധമുള്ള മാഡത്തെ കുറിച്ച് വെളിപ്പെടുത്താമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച്ച സുനിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ റിമാന്‍ഡ് നീട്ടികൊണ്ടുള്ള കോടതി ഉത്തരവ് പൊലിസ് നേടിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com