പി.ടി ഉഷ ഇനി രാജ്യസഭാംഗം

  • IndiaGlitz, [Wednesday,December 21 2022]

മുൻ കായിക താരം പി ടി ഉഷയെ രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷരുടെ പാനലിൽ ഉൾപ്പെടുത്തി. അധ്യക്ഷൻ ജഗ്ദീപ് ധൻകർ ആണ് ഉഷയെ ഉപാധ്യക്ഷപാനലിലേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചത്. നാമനിർദേശം ചെയ്യപ്പെട്ട അംഗം ആദ്യമായാണ് ഉപാധ്യക്ഷ പാനലിൽ ഇടം പിടിക്കുന്നതെന്നു ധൻകർ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ ആണ് രാജ്യസഭയിലേക്ക് പി ടി ഉഷയെ നാമനിർദേശം ചെയ്തത്.

ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. പി ടി ഉഷയെ കൂടാതെ വൈ എസ് ആർ കോൺഗ്രസ് അംഗം വിജയ് സായ് റെഡ്ഡിയെയും സഭ നിയന്ത്രിക്കുന്ന ഉപാധ്യക്ഷ പട്ടികയിലേക്ക് അധ്യക്ഷൻ ജഗ്ദീപ് ധൻകർ ശുപാർശ ചെയ്തു. ഹിന്ദിയില്‍ ദൈവനാമത്തില്‍ സഭ ചേര്‍ന്നയുടന്‍ പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു.