'ദ കേരള സ്റ്റോറി' ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
Send us your feedback to audioarticles@vaarta.com
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത സിനിമ 'ദ കേരള സ്റ്റോറി' ക്കെതിരെ വൻ പ്രതിഷേധം അലയടിക്കുകയാണ്. ജന പ്രതിനിധികൾ അടക്കമുളളവർ ചിത്രത്തിനെതിരെ രംഗത്തു വന്നു. കേരളത്തെ സംബന്ധിച്ച് അവാസ്തവത്തിലും അസത്യത്തിലും അധിഷ്ഠിതമായ, യാഥാര്‍ഥ്യത്തിനു നേര്‍ വിപരീതമായി വ്യാജ പ്രതീതി ജനിപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഇതിൻ്റെ ട്രെയ്ലറില്‍ നിന്നും വ്യക്തമായത് എന്നാണ് എംബി രാജേഷിന്റെ പ്രതികരണം. കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിൻ്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി അഭിപ്രായപ്പെട്ടു. വർഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വർഗീയ വിദ്വേഷം സൃഷ്‌ടിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും റഹിം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
സിനിമ ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും ഈ സിനിമ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ട്രെയിലറിൽ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. വസ്‌തുതാ വിരുദ്ധമായ പേരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും വർഗ്ഗീയ വിദ്വേഷം സൃഷ്‌ടിക്കാനുമാണ് ആർഎസ്എസ് ശ്രമം എന്ന് എം.വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. അതേസമയം സുദീപ്‌തോ സെൻ സംവിധാനം നിർവഹിച്ച സിനിമ 'ദ കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം കനക്കുമ്പോൾ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. ഇരുപത് വർഷം കഴിയുമ്പോൾ കേരളം മുസ്‌ലിം രാജ്യമാകുമെന്ന 2010ൽ വിഎസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്‍റെ ടീസറിലും ട്രയിലറിലും അച്യുതാനന്ദന്‍റെ പരാമര്‍ശം ഇടം പിടിച്ചിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com