പ്രമുഖ ചലച്ചിത്ര എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു

  • IndiaGlitz, [Saturday,August 26 2023]

മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു, 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസ്തിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഏകദേശം 50 വർഷത്തോളം സിനിമ മേഖലയിൽ സജീവം ആയിരുന്ന അദ്ദേഹം പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കും നാഥൻ, സുഖമോ ദേവീ, ചതിക്കാത്ത ചന്തു എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു.

ഹരിഹര പുത്രൻ്റെ വിയോഗത്തിൽ സഹപ്രവർത്തകർ അനുശോചനം ആറിയിച്ചു. മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ വിലയ്ക്കു വാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേ വർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ.ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി. ഏകദേശം 80ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

More News

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് വാഹനാപകടം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

വയനാട് വാഹനാപകടം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍