'പ്രോജക്ട് കെ'; കാത്തിരുന്ന പ്രഭാസിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

  • IndiaGlitz, [Wednesday,July 19 2023]

വൈജയന്തി മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിൽ പ്രഭാസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. നാഗ് അശ്വിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രഭാസിൻ്റെ ഫസ്റ്റ് ലുക്ക് സിനിമ അനുഭവത്തെ മാറ്റിവയ്ക്കുമെന്ന് നിസംശയം പറയാം. ഒരു പുതിയ അവതാരമായി എത്തുകയാണ് പ്രഭാസ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതോടെ കൊടുങ്കാറ്റു പോലെ സോഷ്യൽ മീഡിയ കത്തിപ്പടരുകയാണ്.

ആരാധകരെ ഒട്ടാകെ ആവേഷത്തിലാഴ്ത്തിയാണ് കഴിഞ്ഞ ദിവസം ദീപികയുടെ പോസ്റ്റർ എത്തിയത്. വളരെ തീക്ഷ്ണമായ ദീപികയുടെ നോട്ടം ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു. സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിൽ നാഗ് അശ്വിൻ അതിമനോഹരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര കാസ്റ്റ് കൊണ്ടും മികച്ച അണിയറ പ്രവർത്തകർ കൊണ്ടും സിനിമ ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും.