പ്രോജക്ട് കെ ഇനി 'കൽക്കി 2898 AD'
Send us your feedback to audioarticles@vaarta.com
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഗ്ലിമ്പ്‌സിലൂടെ വൈജയന്തി മൂവീസ് ചിത്രത്തിൻ്റെ ടൈറ്റിൽ 'കൽക്കി 2898 AD'. സയൻസ് ഫിക്ഷനും അതോടൊപ്പം മികച്ച കഥ പറച്ചിലും കൂടി ചേരുന്നതോടെ ഈ ജോണറിൽ തന്നെ മികച്ച ചിത്രമായി മാറും. സാൻ ഡിയേഗോ കോമിക് കോണിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിൻ്റെ ഗ്ലിമ്പസ് വീഡിയോ പുറത്ത് വിട്ടത്. ചിത്രത്തിൻ്റെ പുതിയ ടൈറ്റിൽ വരുന്നതോടെ ആരാധകരും സിനിമാ പ്രേമികളും ആകാംഷയുടെ മുൾമുനയിലാണ്.
നാഗ് അശ്വിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകരെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോകമാണ് തുറന്ന് കൊടുക്കുന്നത്. 2898 AD യിൽ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് ഗംഭീരമായ സിനിമാറ്റിക് യുണിവേഴ്‌സ് തുറന്ന് കൊടുക്കുകയാണ് . വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വനി ദത്ത് നിർമിക്കുന്ന ചിത്രത്തിൽ അമിതാബ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ, ദിശ പതാനി തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്. കൽക്കി 2898 ADയുടെ ഓരോ അപ്‌ഡേറ്റിനായി ഇനി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ വൈജയന്തി മൂവീസ് കഥപറച്ചിലിൻ്റെ ഒരു പുതിയ ലോകം ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കായി തുറന്ന് കൊടുക്കുകയാണ്. 2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments