close
Choose your channels

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Monday, April 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2 ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടക്കുന്നത്. 'ഫ്രം സ്ക്രാച്ച്' എന്ന പേരിൽ പ്രീ - പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. ആദ്യ എപ്പിസോഡ് 'റി ഇൻവെന്റിങ്ങ് ദി വീൽ' എന്ന വീഡിയോ ഒരു പ്രത്യേക ഡിസൈനിലുള്ള വീൽ നിർമിക്കുന്നതായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇപ്പോഴിതാ പ്രോജക്ട് കെ ടീം രണ്ടാമത്തെ എപ്പിസോഡ് 'അസ്സെംബ്ലിങ് ദി റെയ്ഡേഴ്‌സ്' വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വില്ലൻ്റെ യൂണിഫോം ആർമിയാണ് റെയ്‌ഡേഴ്‌സ്‌. നിർമാതാവിൻ്റെ വാക്കുകൾ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്. വേൾഡ് - ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. ദീപിക പദുക്കോൺ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ബിഗ് ബി അമിതാബ് ബച്ചൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment