സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

  • IndiaGlitz, [Tuesday,May 16 2023]

പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ പിള്ള (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ, അർഹത, അഹം തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണ കമ്പനിയുടെ ഉടമയായിരുന്നു. 16 സിനിമകള്‍ അദ്ദേഹം നിർമിച്ചിട്ടുണ്ട്. 1984 ല്‍ ‘വെപ്രാളം’ എന്ന സിനിമയിലൂടെ ആയിരുന്നു ചലച്ചിത്ര നിർമാണ രംഗത്തേക്കുള്ള പ്രവേശനം. 2002 ൽ പുറത്തിറങ്ങിയ പ്രണയ മണിത്തൂവലാണ് അവസാനം നിർ‌മിച്ച ചിത്രം.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിൽ ബിസിനസ് ആയിരുന്നു. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിര ഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വർഷത്തിനിടെയാണ് 16 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്. സംസ്കാരം നാളെ വൈകിട്ട്. ഭാര്യ: രമ ആർ. പിള്ള. മക്കൾ: രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാർ‌ഥ്.

More News

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്