പ്രിയാമണിക്ക് 23ന് മനംപോലെ മാംഗല്യം
Send us your feedback to audioarticles@vaarta.com
തെന്നിന്ത്യൻ നടിയും ടെലിവിഷൻ റിയാലിറ്റി ഷോ വിധികർത്താവുമായ പ്രിയാമണിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. പ്രിയയും കാമുകൻ മുസ്‌തഫ രാജും തമ്മിലുള്ള വിവാഹം ഈ മാസം 23ന് ബംഗളൂരുവിൽ നടക്കും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാവും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുക. സിനിമാരംഗത്തുള്ളവർക്കും സുഹൃത്തുക്കൾക്കുമായി പിന്നീട് വിവാഹസത്‌കാരവും നടത്തും. 2016 മേയ് 27ന് ബംഗളൂരുവിലെ വീട്ടിൽ വച്ചാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെയാണ് മുംബയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയായ മുസ്‌തഫയുമായി പ്രിയാമണി പ്രണയത്തിലായത്. പ്രണയം തുറന്ന് സമ്മതിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. അപ്പോഴും പ്രിയാമണി മൗനം പാലിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഒരു ടെലിവിഷൻ ഡാൻസ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ പ്രിയാമണി എത്തിയത് മുസ്‌തഫയ്ക്കൊപ്പമായിരുന്നു. ഇതോടെ ഇവരുടെ പ്രണയത്തിന് ഔദ്യോഗിക സ്ഥിരീകരണമായി. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയും ആശീർവാദത്തോടെയും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com