പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ഇന്ന് ശസ്ത്രക്രിയ നടത്തും

  • IndiaGlitz, [Monday,June 26 2023]

നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു. കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചു കൊണ്ടിരുന്നത്. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടു പോവുകയായിരുന്നു.

മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. കുറച്ചു മാസങ്ങളായി മറയൂരിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ജിആർ ഇന്ദു​ഗോപന്‍ എ‍ഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

More News