പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ അമ്മ ഹീരാ ബെൻ മോദി അന്തരിച്ചു
Send us your feedback to audioarticles@vaarta.com
പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ ഇന്ന് പുലര്‍ച്ചെ 3.30 ന് അന്തരിച്ചു.100 വയസായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി അന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ പുലർച്ചെ മരണ വിവരം സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഇളയ സഹദോരന് പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗര്‍ സിറ്റിക്ക് സമീപമുള്ള റായ്സാന് വില്ലേജിലായിരുന്നു ഹീരാബെൻ താമസിച്ചിരുന്നത്. ജൂണിൽ ആയിരുന്നു ഹീരാ ബെൻ മോദിക്ക് 100 വയസ് തികഞ്ഞത്. ഗാന്ധിനഗറിലെ സ്മശാനത്തില്‍ വച്ചായിരുന്നു സംസ്കാരം. വിലാപ യാത്രയിലും പ്രധാനമന്ത്രി ഭാഗമായി. അമ്മയുടെ മൃതദേഹം സ്മശാനം വരെ പ്രധാനമന്ത്രി ചുമന്നു. നരേന്ദ്ര മോദിയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് നരേന്ദ്ര മോദി. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments