ഒളിവിൽ പോയ പ്രതി പ്രവീൺ റാണയെ പോലീസ് പിടികൂടി

  • IndiaGlitz, [Thursday,January 12 2023]

നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തൃശൂർ സേഫ് ആന്റ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയ്ക്ക് ദേവരായപുരത്തെ ക്വാറിയിൽ ഇയാൾ സ്വാമിയുടെ വേഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണു വിവരം. പെരുമ്പാവൂർ സ്വദേശിയാണ് റാണയ്ക്ക് തമിഴ്നാട്ടിൽ ഒളിയിടം ഒരുക്കി എന്നാണു സൂചന. അതിഥി തൊഴിലാളിയുടെ ഫോണിൽനിന്നു റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇവിടെയെത്തിയ പൊലീസ് സംഘം ബലം പ്രയോഗിച്ചാണു റാണയെ കസ്റ്റഡിയിലെടുത്തത്.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്ന് ഈ മാസം 6 നാണ് റാണ ഒളിവില്‍ പോയത്. നിലവിൽ 22 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീണ്‍ റാണ നാല് വര്‍ഷത്തിനിടയില്‍ 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ റാണയെ തിരഞ്ഞ് പൊലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച് കടന്നിരുന്നു.

പ്രവീണ്‍ റാണ ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൊച്ചിയിലെ ഫ്ലൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാന്‍സ് ബാറുകള്‍ , ഇങ്ങനെ നിരവധിപ്പദ്ധതികളില്‍ താന്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

More News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രന്‍

ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായി ശ്രീകുമാരൻ തമ്പി

ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായി ശ്രീകുമാരൻ തമ്പി

ആർക്കും മുഖ്യമന്ത്രിയാകാം: ശശി തരൂരിനെതിരെ വിമർശനം

ആർക്കും മുഖ്യമന്ത്രിയാകാം: ശശി തരൂരിനെതിരെ വിമർശനം

വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി

വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി

സ്വാഗതഗാന വിവാദം അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്വാഗതഗാന വിവാദം അന്വേഷിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി