close
Choose your channels

പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി പ്രണവ് മോഹൻലാൽ

Friday, July 14, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി പ്രണവ് മോഹൻലാൽ

മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ തൻ്റെ ജന്മദിനത്തിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ വിവരങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് 'വർഷങ്ങൾക്കു ശേഷം' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.

ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment