പ്രഭ്‌സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്
Send us your feedback to audioarticles@vaarta.com
കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ട താരം പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഗില്ലിൻ്റെ ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്നാണ് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള പോസ്റ്ററുകളും ബ്ലാസ്റ്റേഴ്‌സ് പങ്ക് വെച്ചു. ട്രാൻസ്ഫർ തുകയായി താരത്തിനു ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ കീപ്പറിനും ലഭിക്കുന്നതിനേക്കാളും ഉയർന്ന വേതനമാണ് ലഭിക്കുന്നത്.
മൂന്ന് വർഷത്തെ കരാറാണ് ഗിൽ ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായിരുന്ന ഗിൽ ആൽബിനോ ഗോമസിന് പരിക്ക് പറ്റിയപ്പോൾ പകരക്കാരനായാണ് ആദ്യ ഇലവനിലെത്തിയത്. അവസരം കൃത്യമായി ഉപയോഗപ്പെടുത്തിയ ഗിൽ മികച്ച ഗോൾ കീപ്പറിനുള്ള ഗോർഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി. ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് ഗിൽ 2020ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തിയത്. രാജ്യത്തെ ഏറ്റവും കഴിവുള്ള യുവ ഗോൾ കീപ്പർമാരിൽ ഒരാളാണ് പ്രഭ്സുഖൻ. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന കളിക്കാരൻ ആയിരുന്നു അദ്ദേഹം. രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout