പ്രഭാസ് ചിത്രം 'സലാര്‍' ഇംഗ്ളീഷിലേക്ക്
Send us your feedback to audioarticles@vaarta.com
കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്ളീഷിലും ഒരുങ്ങുന്നു. ഇന്ത്യൻ ഭാഷകൾക്കു പിന്നാലെയാണ് ഇംഗ്ലീഷ് ഭാഷയിലും മൊഴിമാറ്റം നടത്തി തിയറ്ററിൽ റിലീസ് ചെയ്യുന്നത്. രണ്ടു ഭാഗങ്ങളിലായി വേൾഡ് വൈഡ് റിലീസായിട്ടാണ് സലാർ എത്തുന്നത്. ബോളിവുഡ് ചിത്രം പത്താൻ്റെ സ്വീകാര്യതയും ഓസ്കാർ പുരസ്കാരത്തിലൂടെ ലോക വിപണിയിൽ ഇന്ത്യൻ സിനിമകൾ നേടിയ മേൽവിലാസവുമാണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. ചൈന, ജപ്പാൻ തുടങ്ങിയ ഭാഷകളിലും പിന്നാലെ റിലീസ് ചെയ്യുന്നതായിരിക്കും. ശ്രുതി ഹാസന്, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ പ്രശാന്ത് നീൽ, ഛായാഗ്രഹണം ഭുവന് ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര് എന്നിവരാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Follow us on Google News and stay updated with the latest!
Comments