പ്രഭാസ് - ദീപിക പദുകോൺ ചിത്രം 'പ്രോജക്ട് കെ' ഒരുങ്ങുന്നു
Send us your feedback to audioarticles@vaarta.com
നാഗ് അശ്വിൻ്റെ സംവിധാനത്തിൽ പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രമാണ്. കമൽ ഹാസൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ്. കമൽ ഹാസൻ്റെ വരവോടു കൂടി ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രമാവുകയാണ്. നിർമാതാവ് അശ്വനി ദത്തിൻ്റെ വാക്കുകൾ ഇങ്ങനെ "കമൽ ഹാസൻ്റെ കൂടെ ജോലി ചെയ്യുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. പ്രോജക്ട് കെ യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. കമൽ ഹസൻ, അമിതാബ് ബച്ചൻ എന്നീ 2 ലെജൻഡറി അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുക എന്നത് ഏത് നിർമ്മാതാവിൻ്റെയും സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാൻ എൻ്റെ കരിയറിലെ അമ്പതാം വർഷം സാക്ഷാത്കരിക്കുന്നത്".
കമൽ ഹാസൻ്റെ വാക്കുകൾ ഇങ്ങനെ, "50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ വരുന്നത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു. എൻ്റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽ പെട്ടവരാണ്. അമിതാബ് ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യമായാണ് തോന്നുന്നത്. അമിതാബ് ജി സ്വയം വീണ്ടും കണ്ടു പിടിക്കുന്നു. അക്കാര്യം ഞാനും അനുകരിക്കുക ആണ്. പ്രൊജക്റ്റ് കെയ്ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനമായി ഞാനൊരു സിനിമാപ്രേമിയാണ്. ആ ഗുണം എൻ്റെ വ്യവസായത്തിലെ ഏതൊരു പുതിയ ശ്രമത്തെയും അഭിനന്ദിച്ചു കൊണ്ടേയിരിക്കും. പ്രൊജക്റ്റ് കെയ്ക്കുള്ള ആദ്യത്തെ കൈയടി എന്റേതായിരിക്കട്ടെ. നമ്മുടെ സംവിധായകൻ നാഗ് അശ്വിൻ്റെ കാഴ്ചപ്പാടിലൂടെ നമ്മുടെ രാജ്യത്തും സിനിമാ ലോകത്തും കൈയടികൾ മുഴങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്". വേൾഡ് ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും.
Follow us on Google News and stay updated with the latest!
Comments