പി.ആര്‍.സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു

  • IndiaGlitz, [Monday,January 09 2023]

സ്വഭാവദൂഷ്യത്തിൻ്റെ പേരിൽ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ച് ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടു. കേരള പൊലീസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കുന്നത്. പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിൻ്റെ പരിധിയിലുള്ളതാണ്. നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. പിന്നീട് സുനു ഡിജിപിക്ക് രേഖാമൂലം വിശദീകരണം നൽകിയിരുന്നു. എന്നാൽ 15 തവണ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സര്‍വീസ് കാലയളവില്‍ ആറ് സസ്‌പെന്‍ഷനും കിട്ടിയിട്ടുണ്ട്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാൻ സുനുവിനോട് ഡി ജി പി നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുനു ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടിയുണ്ടായത്.

More News