ഗംഭീര പ്രതികരണങ്ങളോടെ പൊന്നിയിന്‍ സെല്‍വന്‍ 2
Send us your feedback to audioarticles@vaarta.com
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന് തീയറ്ററുകളിൽ റിലീസിനെത്തി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രം നൽകുന്നത്. പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഇൻട്രൊ സീൻ ആദ്യം തന്നെ കയ്യടി നേടുന്നു. ഐശ്വര്യ റായി, ചിയാൻ വിക്രം കൂടിക്കാഴ്ചയും തൃഷ, കാർത്തി പ്രണയ രംഗങ്ങളുമൊക്കെ തിയറ്ററുകളിൽ ആവേശം നിറയ്ക്കുന്നു എന്നാണ് റിപ്പോർട്ട്. ചോഴ രാജവംശത്തിന്റെ പ്രധാന ഏടായ രാജരാജ ചോഴന്റെ കുടുംബവും ജീവിതവും അടിസ്ഥാനമാക്കി കൽക്കി കൃഷ്‍ണമൂർത്തി രചിച്ച ബൃഹദ് നോവൽ ‘പൊന്നിയിൻ സെൽവനെ’ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായിട്ടാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. വലിയ ക്യാൻവാസിൽ തയ്യാറാക്കിയ ഈ പീരീഡ് ഡ്രാമയിൽ വിക്രം, ഐശ്വര്യാ റായ്, ജയം രവി, തൃഷ, കാർത്തി, ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രഭു, മകൻ വിക്രം പ്രഭു ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രകാശ് രാജ്, റഹ്‌മാൻ, ലാൽ, നാണു ആന്റണി തുടങ്ങി നീണ്ട ഒരു സഹതാരനിരയും ചിത്രത്തിലുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com