യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

  • IndiaGlitz, [Friday,August 11 2023]

നടന്‍ ബാലയുടെ പരാതിയില്‍ യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ തന്ന അപകീര്‍ത്തി പെടുത്തുന്നു എന്ന ബാലയുടെ പരാതിയിലാണ് നടപടി. തൻ്റെ പക്കല്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, യുട്യൂബര്‍ അജു അലക്സിനെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു.

ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. സിനിമാ മേഖലയിലെ ചില പ്രമുഖ താരങ്ങളെ ആക്ഷേപിച്ചതിനു ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്സും വിഡിയോ പുറത്തിറക്കി. ഇതിനു പിന്നാലെയാണ് സന്തോഷ് വർക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്ലാറ്റിലെത്തുന്നത്.

More News

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

'ഐഡിന്റിറ്റി'യിൽ വിനയ് റായും; ചിത്രീകരണം സെപ്റ്റംബറിൽ

'ഐഡിന്റിറ്റി'യിൽ വിനയ് റായും; ചിത്രീകരണം സെപ്റ്റംബറിൽ

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

കെ എസ് ഇ ബി വാഴ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്

കെ എസ് ഇ ബി വാഴ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്