നടിയെ ആക്രമിച്ച കേസ്: നടന്ž സിദ്ദിഖിനെ ചോദ്യം ചെയ്തു

  • IndiaGlitz, [Tuesday,August 01 2017]

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലിസ് ചോദിച്ചതെന്നാണ് വിവരം.

താരനിശയ്ക്കിടെ നടിയും ദിലീപും തമ്മില്‍ പ്രശ്‌നമുണ്ടായെന്ന് സിദ്ദിഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന.

ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പൊലിസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തിന്റെ കാര്യത്തിലുള്ള ആശങ്ക കൊണ്ടാണ് താന്‍ വന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്.