'പോയിന്റ് റേഞ്ച്'; ട്രെയിലർ റിലീസായി

  • IndiaGlitz, [Friday,August 11 2023]

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രം ‘പോയിന്റ് റേഞ്ച്' റിലീസിന് ഒരുങ്ങുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിൻ്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതൽ തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് പ്രദർശനത്തിന് എത്തിക്കുന്നത്. റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍, പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ക്യാമ്പസ്‌ രാഷ്രീയം, പക, പ്രണയം എന്നീ വികാരങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്. മിഥുന്‍ സുബ്രൻ്റെ കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്. ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റാണ്. ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്ന് വരികൾ ഒരുക്കിയ ​ഗാനങ്ങൾക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നൽകിയിരിക്കുന്നത്.

More News

മാസപ്പടി വിവാദം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം

മാസപ്പടി വിവാദം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം

പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: മീനാക്ഷി

പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: മീനാക്ഷി

സിദ്ധിഖിനു വേണ്ടി പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ: മേജർ രവി

സിദ്ധിഖിനു വേണ്ടി പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ: മേജർ രവി

തോമസ് കെ തോമസ് എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്

തോമസ് കെ തോമസ് എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി