പ്രധാനമന്ത്രി അദാനിക്ക് സംരക്ഷണം നല്‍കുന്നു: രാഹുല്‍ ഗാന്ധി

  • IndiaGlitz, [Wednesday,October 18 2023]

അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കാൻ മോദി സർക്കാർ കൂട്ടുനിൽക്കുന്നു. ഈ ഇടപാടിൽ അദാനി 12000 കോടി രൂപ കൂടി രാജ്യത്തെ പാവപ്പെട്ടവരുടെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ചു. ഇതോടെ അദാനി കൊള്ളയടിച്ചത് 32,000 കോടിയായി.

ഇത് വൈദ്യുതി ചാർജ് വർധനയായി ജനങ്ങളിൽ എത്തുകയാണ്. നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടും സർക്കാർ ഇതുവരെയും അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നത് എന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. അദാനിയുടെ കല്‍ക്കരി ഇറക്കുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ഫിനാന്‍ഷ്യല്‍ ടൈംസിൻ്റെ സമീപകാല റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു രാഹുലിൻ്റെ ആരോപണം.

More News

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി': ടീസർ ഇന്ന് റിലീസാകും

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി': ടീസർ ഇന്ന് റിലീസാകും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നെതർലാൻഡ്സിന് അട്ടിമറി ജയം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നെതർലാൻഡ്സിന് അട്ടിമറി ജയം