കോപ്പിയടി വിവാദം: ചിന്താ ജെറോമിനെതിരെ പരാതി
- IndiaGlitz, [Monday,January 30 2023]
യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരതെറ്റ് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനത്തിൻ്റെ ഭാഗങ്ങൾ ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധത്തിൽ പകർത്തി എന്നാണ് ആരോപണം. ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യവും ഉയർന്നു. അടുത്ത ദിവസം ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കാനും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി തീരുമിച്ചിട്ടുണ്ട്. ചിന്താ ജെറോമിൻ്റെ പ്രബന്ധം മൂല്യനിർണയം നടത്തിയവരിൽ ഒരാൾ ഗൈഡ് തന്നെ ആയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുല എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിൽ എഴുതിയത് വിവാദമായിരുന്നു.