മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്žകാന്ž തീരുമാനം

  • IndiaGlitz, [Wednesday,August 16 2017]

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭയുടെ തീരുമാനം. പണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ കുടുംബത്തിനു നല്‍കാനാണ് തീരുമാനം.

ഇന്ന് രാവിലെ മുരുകന്റ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ട് സഹായമഭ്യര്‍ഥിക്കാനായി എത്തിയത്.