ചിത്രക്ക് അവസരമൊരുക്കണം : മുഖ്യമന്ത്രി
- IndiaGlitz, [Saturday,July 29 2017]
പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉപയോഗിച്ച ചിത്രക്ക് അവസരമൊരുക്കണം. ഇന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സംസ്ഥാനം സമ്മര്‍ദ്ദം ചെയുത്തുന്നത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.
ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ന് അറിയിച്ചിരുന്നു. സമയ പരിധി കഴിഞ്ഞെന്നാണ് ഫെഡറേഷന്‍ നല്‍കിയ വിശദീകരണം.