ഭാവന സ്റ്റുഡിയോസിൻ്റെ ചിത്രം; പൂജയും സ്വിച്ച് ഓണും കഴിഞ്ഞു
Send us your feedback to audioarticles@vaarta.com
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ തിരുവന്തപുരത്തു വച്ചു നടന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് ഏ ഡി ആണ് സംവിധാനം. യുവ താരങ്ങളായ നസ്ലിൻ, മമിത ബൈജു എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന സിനിമയുടെ ചിത്രീകരണത്തിനും ഇന്ന് തുടക്കം കുറിച്ചു.
2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ബാനറാണ് ഭാവന സ്റ്റുഡിയോസ്. കലാമൂല്യമുള്ള, ജനഹൃദയങ്ങൾ ഏറ്റെടുക്കുന്ന സിനിമകളാണ് ഇതുവരെ ഈ ബാനറിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. ഗിരീഷിൻ്റെ കൂടെയുള്ള നസ്ലിൻ്റെ നാലാമത്തെ ചിത്രമാണിത്. നസ്ലിന് നായകനായ ഗിരീഷിൻ്റെ മൂന്നാമത്തെ ചിത്രം 'അയാം കാതലന്‍' റിലീസിന് ഒരുങ്ങുകയാണിപ്പോള്‍. ഭാവനാ സ്റ്റുഡിയോസും ഗിരീഷും ഒരുമിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ സാബുവും എഡിറ്റിങ്ങ് ആകാശ് ജോസഫും നിർവ്വഹിക്കുന്നു. ഗിരീഷ് ഏ ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം: വിഷ്ണു വിജയ്, വിതരണം: ഭാവന റിലീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്സ്, പിആർഒ: ആതിര ദിൽജിത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com