ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

  • IndiaGlitz, [Monday,May 15 2023]

വിജയ് ആൻ്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിന് ഒരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് പ്രതീക്ഷകളും ഒരുപാടാണ്. കേരളത്തിൽ ചിത്രത്തിൻ്റെ വിതരണം E4 എന്റർടൈന്മെന്റ്‌. ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ 3 മില്യൺ വ്യുസുമായി ട്രെയിലർ കുതിക്കുകയാണ്. വിജയ് ആന്റണിയുടെ സ്‌ക്രീൻ പ്രെസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്. വിജയ് ആന്റണി ഫിലിം കോർപറേഷൻ്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിക്കുന്ന ചിത്രത്തിൻ്റെ സംവിധാനവും സംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്റണിയാണ്.

വിജയ് ആന്റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിൻ്റെ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യുസർ സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ കൃഷ്ണപ്രഭു, ഛായാഗ്രഹണം ഓം നാരായണൻ, ഡി ഐ കൗശിക് കെ എസ്, എഡിറ്റർ വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ ദിവാകർ ഡെന്നിസ്, ആർട്ട് ഡയറക്ടർ അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് ജോളി ഷിബു, ലിറിക്‌സ് നന്ദു ശശിധരൻ, ഡബ്ബിങ്ങ് ഡയറക്ടർ ഷിബു കല്ലാർ.