'പെരുംകാളിയാട്ടം'; പ്രദർശനത്തിന്

  • IndiaGlitz, [Monday,October 02 2023]

എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന 'പെരുംകാളിയാട്ടം' പ്രദർശനത്തിന് ഒരുങ്ങുന്നു. കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു. സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു.

അമൽ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ, രാഘവൻ പുറക്കാട്, ശശി കുളപ്പുള്ളി, ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ, എം എം പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ, പൂജാ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബിജിഎം: ശ്യാംധർമ്മൻ, എഡിറ്റർ: അഭിലാഷ് വസന്തഗോപാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിനു രാഘവ്, ആക്ഷൻ: ബ്രൂസ് ലീ രാജേഷ്.