മാലിക്കിലെ അഭിനയം ഒരിക്കലും മറക്കാൻ ആകില്ല: പാർവതി കൃഷ്ണ
- IndiaGlitz, [Monday,February 27 2023]
അവതാരകയും നടിയും യുട്യൂബ് വ്ലോഗറുമായ പാർവതി കൃഷ്ണ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമായ താരങ്ങളിലൊരാളാണ്. ബിഗ് സ്‌ക്രീനിൽ മാലിക്ക് എന്ന സിനിമയിൽ ആണ് പാർവതി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാൽ ആണ് പാര്‍വതിയുടെ ഭർത്താവ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ഇന്ത്യാ ഗ്ലിറ്റ്സിനോടു പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പാർവതി കൃഷ്ണ. പത്തനംതിട്ട കോന്നി സ്വദേശിനിയായ പാർവതി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ്റെ പിന്തുണയോടെ ഷോർട്ട് ഫിലിംസിൽ എത്തുന്നത്, എന്നാൽ അഭിനയ മേഖല അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നും പാർവതി പറഞ്ഞു. ഒരു നേവി ഓഫീസർ ആകാൻ ആഗ്രഹിച്ചു എന്നാൽ സിവിൽ എൻജിനിയറിങ് ആണ് പഠിച്ചത്. അമ്മയുടെ നിർബന്ധം കൊണ്ട് എൻജിനീയറിങ് പഠിക്കുന്നത്. ആ സമയത്താണ് അഭിനയത്തിൽ നിന്നും ഒരു അവസരം വരുന്നത്.
പരീക്ഷയുടെ സമയത്താണ് ഏഞ്ചൽസ് എന്ന മൂവിയിൽ അഭിനയിക്കുന്നത് എന്നും നടി വ്യക്തമാക്കി. കുഞ്ഞ് പിറന്ന ശേഷം എൻ്റെ സ്ലീപ്പ് സൈക്കിൾ ഭയങ്കര പ്രശ്നമാണ്. അരമണിക്കൂറോ ഒരു മണിക്കൂറോ തുടർച്ചയായി ഉറങ്ങിയാൽ കൊള്ളാമെന്ന് തോന്നിയ സമയങ്ങളുണ്ട്. പ്രത്യേകിച്ചും മീഡിയ ഫീൽഡിൽ വർക്ക് ചെയ്യുമ്പോൾ ഡാർക്ക് സർക്കിളുൾപ്പെടെയുള്ള പ്രശ്നങ്ങൾ വരുമെന്ന് പാർവതി പറയുന്നു. കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിൽ ബേസിൽ ജോസഫിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി സംസാരിച്ചു. ഒരു ചാനലിന് വേണ്ടി ബേസിൽ ചേട്ടനെ ഇന്റർവ്യൂ ചെയ്തതിൻ്റെ അടുത്തയാഴ്ചയാണ് ഈ പടം ചെയ്യുന്നത്, അതുകൊണ്ട് വിധിയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ബേസിലിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ഞാൻ ചുമ്മാ ക്യാമറാമാനോട് പറഞ്ഞിരുന്നു, അടുത്ത എൻ്റെ പടം ബേസിലേട്ടൻ്റെ കൂടെ ആയിരിക്കുമെന്ന്. നമ്മൾ പറയുന്ന ചില വാക്കുകളുടെ ശക്തിയാണത് എന്നും താരം പറഞ്ഞു. ക്യാരക്ടർ ഉൾക്കൊണ്ടു കൊണ്ട് ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചത് കെ കെ രാജീവ് സാർ ആണ്. മാലിക്കിലെ അഭിനയം ഒരിക്കലും മറക്കാൻ ആകില്ല. ഫഹദിനെ ആദ്യം കണ്ട സമയത്ത് ആകെ ഫ്രീസ് ആയി പോയെന്നും പാർവതി ഇന്ത്യ ഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.