പവന്‍ കല്യാൺ-മീര ജാസ്മിൻ ചിത്രം റീ റിലീസിന്

  • IndiaGlitz, [Friday,September 08 2023]

2004-ൽ പുറത്തിറങ്ങിയ ​'ഗുഡുംബ ശങ്കർ​' രണ്ടു പതിറ്റാണ്ടിന് ശേഷം വീണ്ടും തിയേറ്ററുകളിൽ. 19 കൊല്ലത്തിന് ശേഷം കല്യാൺ-മീര ജാസ്മിൻ ചിത്രം ​'ഗുഡുംബ ശങ്കർ​' ആഘോഷത്തോടെയാണ് തെലുങ്ക് പ്രേക്ഷകർ വരവേറ്റത്. പവൻ കല്യാണിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിൻ്റെ റീ റിലീസ്. പവൻ കല്യാൺ തന്നെയായിരുന്നു ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്. നാ​ഗേന്ദ്ര ബാബു നിർമിച്ച ചിത്രം വീരശങ്കർ ബൈരിസെട്ടിയാണ് സംവിധാനം ചെയ്തത്.

'ഗുഡുംബ ശങ്കര്‍' റീറിലീസുമായി ബന്ധപ്പെട്ട് മീര ജാസ്മിനും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പ്രത്യേക പോസ്റ്റര്‍ തന്നെ ഇട്ടിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ അടക്കം പങ്കു വച്ചാണ് മീരയുടെ പോസ്റ്റ്. 'ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിലയേറിയ ഓര്‍മ്മകള്‍' എന്ന് പറഞ്ഞാണ് മീര ജാസ്മിന്‍ പോസ്റ്റ് പങ്കു വച്ചത്. മീര ജാസ്മിൻ്റെ പ്രകടനത്തെ പുകഴ്ത്തി കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. മീര ജാസ്മിന്‍ തെലുങ്കിലേക്ക് തിരിച്ചു വരണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന.

More News

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും