പാർവതി രതീഷ് വിവാഹിതയായി
- IndiaGlitz, [Wednesday,September 06 2017]
അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി. കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ് പാർവതിയുടെ കഴുത്തിൽ താലി കെട്ടിയത്. കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി കുടുംബസമേതം വിവാഹത്തിനെത്തി.