അന്യജാതിക്കാരനെ വിവാഹം കഴിച്ചു: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മാതാപിതാക്കൾ അറസ്റ്റിൽ

  • IndiaGlitz, [Tuesday,November 22 2022]

ഡൽഹി സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി ആയുഷി യാദവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ കുറ്റക്കാർ എന്നു കണ്ടെത്തി. അന്യ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയിൽ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കി. മറ്റൊരു ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വീട്ടുകാരോട് പറയാതെയാണ് ആയുഷി വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. ഡൽഹിയിൽ ബിരുദ വിദ്യാർഥിനിയായിരുന്നു ആയുഷി ചൗധരി. ഭാര്യയുടെയും മകന്റെയും അറിവോടെ നിതേഷ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവച്ച് വീഴ്ത്തുകയും മൃതദേഹം സ്യൂട്ട്‌കേസിൽ പൊതിഞ്ഞ് മധുരയിൽ തള്ളുകയായിരുന്നു. കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെയെന്ന് യുപി പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മധുര പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്കേസിൽ ആയുഷിയുടെ മൃതദേഹം തൊഴിലാളികൾ കണ്ടെത്തിയത്. ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പെൺകുട്ടിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിച്ചു. ഡൽഹിയിൽ പോസ്റ്ററുകളും പതിച്ചു. ഞായറാഴ്ച അഞ്ജാത കോൾ വഴി പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തെ കണ്ടെത്തി. തുടർന്ന് ആയുഷിയുടെ അമ്മയും സഹോദരനും ഫോട്ടോയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങളും പുറത്തുവന്നു. ബലൂനി സ്വദേശിയാണ് നിതേഷ്. ജോലി ലഭിച്ചതോടെ കുടുംബം ദക്ഷിണ ഡൽഹിയിലെ ബദർപൂരിലേക്ക് താമസം മാറ്റുകയായിരുന്നു.

More News

ആകാംക്ഷ നിറച്ച് അമലാ പോളിന്റെ 'ടീച്ചർ' ട്രെയ്‌ലർ പുറത്തിറങ്ങി

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന 'ടീച്ചറി'ന്റെ ട്രെയ്‌ലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി. ആർ സുനുവിന് സസ്‌പെൻഷൻ

തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സസ്പെൻഡ് ചെയ്തു.

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്നു ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ.